Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attacking

കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചെ​ന്ന കേ​സ്; വീ​ണാ ജോ​ർ​ജി​ന്‍റെ മൊ​ഴി ഉ​ട​ൻ രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് എ​സ്ഐ​ടി  

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കെ​എ​സ്‍​യു പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ച്ചെ​ന്ന കേ​സി​ൽ മു​ൻ​മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ വീ​ണാ ജോ​ർ​ജി​ന്‍റെ മൊ​ഴി എ​സ്ഐ​ടി ഉ​ട​ൻ രേ​ഖ​പ്പെ​ടു​ത്തും. വീ​ണാ ജോ​ർ​ജി​ന്‍റെ ഗ​ൺ​മാ​ന്‍റെ മൊ​ഴി​യും എ​സ്ഐ​ടി എ​ടു​ക്കും.

കെ​എ​സ്‍​യു പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ വ​ധ​ശ്ര​മം ചു​മ​ത്തി​യ​തി​ന് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന ഉ​ണ്ടോ​യെ​ന്നും എ​സ്ഐ​ടി പ​രി​ശോ​ധി​ക്കു​ക​യാ​ണ്. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ സി​സി​ടി​വി എ​സ്ഐ​ടി സം​ഘം ചൊ​വ്വാ​ഴ്ച പ​രി​ശോ​ധി​ച്ചി​രു​ന്നു.

ഫെ​ബ്രു​വ​രി 25നു​ണ്ടാ​യ കെ​എ​സ്‍​യു പ്ര​തി​ഷേ​ധ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച അ​ന്വേ​ഷ​ണ​സം​ഘം, ചൊ​വ്വാ​ഴ്ച റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും എ​ത്തി​യി​രു​ന്നു. സാ​ക്ഷി​ക​ളു​ടെ മൊ​ഴി​യും എ​സ്ഐ​ടി സം​ഘം രേ​ഖ​പ്പെ​ടു​ത്തും. കെ​എ​സ്‍​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം ​സി അ​തു​ൽ ഉ​ൾ​പ്പ​ടെ അ​ഞ്ച് പേ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ. ഇ​വ​ർ​ക്കെ​തി​രെ വ​ധ​ശ്ര​മം ചു​മ​ത്തി​യ​തി​ന് പി​ന്നി​ൽ രാ​ഷ്ട്രീ​യ സ​മ്മ​ർ​ദ്ദ​മു​ണ്ടോ​യെ​ന്നും എ​സ്ഐ​ടി അ​ന്വേ​ഷി​ക്കും.

സ്പീ​ക്ക​റാ​യി​രു​ന്ന എ.​എ​ൻ. ഷം​സീ​റി​നെ ക​ണ്ട ശേ​ഷ​മാ​ണ് ക​ഴു​ത്തി​ന് വേ​ദ​ന​യെ​ന്ന് പ​റ​ഞ്ഞ് വീ​ണാ ജോ​ർ​ജ് ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്. കേ​സി​ൽ വീ​ണാ ജോ​ർ​ജി​ന്‍റെ​യും ഗ​ൺ​മാ​ന്‍റേ​യും മൊ​ഴി വൈ​കാ​തെ എ​ടു​ക്കും. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് പ്ര​ത്യേ​ക സം​ഘ​ത്തി​ന്‍റെ നീ​ക്കം.

 

Kerala

അ​മ്മ​യെ ആ​ക്ര​മി​ച്ച് കൈ ​ത​ല്ലി​യൊ​ടി​ച്ച കേ​സ്; മ​ക​ന്‍ അ​റ​സ്റ്റി​ല്‍

തൃ​ശൂ​ര്‍: കു​ടും​ബ​ത്തി​നെ​തി​രെ മ​ന്ത്ര​വാ​ദം ചെ​യ്‌​തെ​ന്ന് ആ​രോ​പി​ച്ച് അ​മ്മ​യെ ആ​ക്ര​മി​ച്ച് കൈ ​ത​ല്ലി​യൊ​ടി​ച്ച കേ​സി​ല്‍ മ​ക​ന്‍ അ​റ​സ്റ്റി​ല്‍. ഏ​ങ്ങ​ണ്ടി​യൂ​ര്‍ ചേ​റ്റു​വ സ്വ​ദേ​ശി മ​നോ​ജ് (46) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​മ്മ തു​ള​സി (71)യാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ഈ ​മാ​സം ആ​റാം തീ​യ​തി രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​നോ​ജി​ന്‍റെ കു​ടും​ബ​ത്തി​ന് ഉ​ണ്ടാ​യ ദു​രി​ത​ങ്ങ​ള്‍​ക്ക് കാ​ര​ണം അ​മ്മ​യാ​യ തു​ള​സി മ​ന്ത്ര​വാ​ദം ചെ​യ്ത​താ​ണെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

ചേ​റ്റു​വ​യി​ലു​ള്ള ത​റ​വാ​ട് വീ​ട്ടി​ല്‍ ക​സേ​ര​യി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്ന തു​ള​സി​യെ മ​ക​ന്‍ ബ​ലം​പ്ര​യോ​ഗി​ച്ച് താ​ഴെ​യി​ടു​ക​യും കൈ​ക​ള്‍​കൊ​ണ്ട് മ​ര്‍​ദ്ദി​ക്കു​ക​യും കാ​ലു​കൊ​ണ്ട് ച​വി​ട്ടു​ക​യും ചെ​യ്തു. ഇ​ട​ത് കൈ ​പി​ടി​ച്ചു തി​രി​ച്ച് ഒ​ടി​ക്കു​ക​യും അ​ര​യി​ല്‍ ക​രു​തി​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്തി​ല്‍ കു​ത്തി​ക്കൊ​ല്ലാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

മ​നോ​ജ് 2025 ല്‍ ​വീ​ട്ടി​ല്‍ വ​ച്ച് ഭാ​ര്യ​യെ കു​ത്തി​ക്കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച കേ​സ്സി​ലും 2024 ല്‍ ​വാ​ര്‍​ഡ് മെ​മ്പ​റെ ആ​ക്ര​മി​ച്ച് പ​രിക്കേ​ല്‍​പ്പി​ച്ച കേ​സി​ലും പ്ര​തി​യാ​ണ്.

Kerala

പോ​ലീ​സി​ന് നേ​രെ യു​വാ​ക്ക​ളു​ടെ ആ​ക്ര​മ​ണം; സി​എ​യു​ടെ കൈ​യ്ക്ക് പൊ​ട്ട​ല്‍

കൊ​ച്ചി: മ​ദ്യ​ല​ഹ​രി​യി​ൽ പോ​ലീ​സു​കാ​രെ ആ​ക്ര​മി​ച്ച യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. മ​രോ​ട്ടി​ച്ചു​വ​ട് ഭാ​ഗ​ത്ത് യു​വാ​ക്ക​ൾ മ​ദ്യ​ല​ഹ​രി​യി​ൽ പ്ര​ശ്ന​മു​ണ്ടാ​ക്കു​ന്നു​വെ​ന്ന വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ തൃ​ക്കാ​ക്ക​ര സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തെ​യാ​ണ് ഇ​വ​ർ ആ​ക്ര​മി​ച്ച​ത്.

സം​ഘ​ർ​ഷ​ത്തി​ൽ സി​എ​യു​ടെ കൈ​യ്ക്ക് പൊ​ട്ട​ലേ​റ്റു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​യ​നാ​ട് സ്വ​ദേ​ശി അ​ക്ഷ​യ്, കൊ​ല്ലം സ്വ​ദേ​ശി ജി​നീ​ഷ്, നെ​ന്മാ​റ സ്വ​ദേ​ശി ഷം​സു​ദ്ദീ​ൻ, തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ അ​ജ്മ​ൽ, അ​ൽ​ത്താ​ഫ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​ച്ചി​യി​ലെ ഒ​രു പ്ര​മു​ഖ മാ​ളി​ലെ ജീ​വ​ന​ക്കാ​രാ​ണ് പി​ടി​യി​ലാ​യ യു​വാ​ക്ക​ൾ.

പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തി​നും ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നു​മ​ട​ക്കം ഗു​രു​ത​ര വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​ക്ക​ൾ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

International

പരസ്പരം ആക്രമിച്ച് ഇറാനും യുഎസും വെടിനിർത്തൽ തുടരുമെന്ന് ട്രംപ്

ടെ​​​ഹ്റാ​​​ൻ: ​​​ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ൽ വീ​​​ണ്ടും ഇ​​​റാ​​​ൻ-​​​യു​​​എ​​​സ് ഏ​​​റ്റു​​​മു​​​ട്ട​​​ൽ. എ​​​ന്നാ​​​ൽ, വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ തു​​​ട​​​രു​​​മെ​​​ന്ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് പ​​​റ​​​ഞ്ഞു.

ഹോ​​​ർ​​​മു​​​സി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​യ മൂ​​​ന്ന് യു​​​എ​​​സ് യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ൾ​​​ക്കു നേ​​​ർ​​​ക്ക് ഇ​​​റാ​​​ൻ മി​​​സൈ​​​ലു​​​ക​​​ളും ഡ്രോ​​​ണു​​​ക​​​ളും പ്ര​​​യോ​​​ഗി​​​ക്കു​​​ക​​​യും സ്പീ​​​ഡ് ബോ​​​ട്ടു​​​ക​​​ളെ അ​​​യ​​​യ്ക്കു​​​ക​​​യും ചെ​​​യ്ത​​​താ​​​യി യു​​​എ​​​സ് സേ​​​ന പ​​​റ​​​ഞ്ഞു.

എ​​​ന്നാ​​​ൽ, അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന ത​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണ​​​ടാ​​​ങ്ക​​​ർ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യും തീ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ വ്യോ​​​മാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്ത​​​താ​​​യി ഇ​​​റാ​​​ൻ ആ​​​രോ​​​പി​​​ച്ചു.

ഇ​​​റാ​​​നും അ​​​മേ​​​രി​​​ക്ക​​​യും യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള ക​​​രാ​​​റി​​​ന്‍റെ വ​​​ക്കി​​​ലാ​​​ണെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ​​​ക്കി​​​ടെ​​​യാ​​​ണ് ഇ​​​ന്ന​​​ല​​​ത്തെ സം​​​ഭ​​​വ​​​വി​​​കാ​​​സ​​​ങ്ങ​​​ൾ. ഇ​​​ന്ന​​​ലെ യു​​​എ​​​​ഇ​​​യ്ക്കു നേ​​​ർ​​​ക്കും ഇ​​​റാ​​​ൻ മി​​​സൈ​​​ലു​​​ക​​​ളും ഡ്രോ​​​ണു​​​ക​​​ളും പ്ര​​​യോ​​​ഗി​​​ച്ചു.

പ്ര​​​കോ​​​പ​​​ന​​​മി​​​ല്ലാ​​​തെ​​​യാ​​​ണ് ഇ​​​റാ​​​ൻ യു​​​എ​​​സ് യു​​​ദ്ധ​​​ക്ക​​​പ്പ​​​ലു​​​ക​​​ൾ ആ​​​ക്ര​​​മി​​​ച്ച​​​തെ​​​ന്ന് യു​​​എ​​​സ് സേ​​​ന​​​യി​​​ലെ പ​​​ശ്ചി​​​മേ​​​ഷ്യാ ചു​​​മ​​​ത​​​ല​​​യു​​​ള്ള സെ​​​ൻ​​​ട്ര​​​ൽ ക​​​മാ​​​ൻ​​​ഡ് പ​​​റ​​​ഞ്ഞു. ആ​​​ക്ര​​​മ​​​ണം ചെ​​​റു​​​ത്തു തോ​​​ൽ​​​പ്പി​​​ച്ചെ​​​ന്നും ഇ​​​റാ​​​ന്‍റെ മി​​​സൈ​​​ൽ വി​​​ക്ഷേ​​​പ​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല​​​ട​​​ക്കം ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി ന​​​ല്കി​​​യെ​​​ന്നും സെ​​​ൻ​​​ട്ര​​​ൽ ക​​​മാ​​​ൻ​​​ഡ് അ​​​റി​​​യി​​​ച്ചു.

ബ​​​ന്ദ​​​ർ ഖ​​​മീ​​​ർ, സി​​​റി​​​ക്, ഖാ​​​ഷെം എ​​​ന്നീ തീ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​യെ​​​ന്ന് ഇ​​​റാ​​​ൻ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ലും ടെ​​​ഹ്റാ​​​നി​​​ലും സ്ഫോ​​​ട​​​നശ​​​ബ്ദ​​​ങ്ങ​​​ൾ കേ​​​ട്ട​​​താ​​​യി ഇ​​​റേ​​​നി​​​യ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ളും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

ഇ​​​റാ​​​ന്‍റെ സ്പീ​​​ഡ് ബോ​​​ട്ടു​​​ക​​​ൾ, മി​​​സൈ​​​ലു​​​ക​​​ൾ, ഡ്രോ​​​ണു​​​ക​​​ൾ എ​​​ന്നി​​​വ അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന ത​​​ക​​​ർ​​​ത്ത​​​താ​​​യി പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് പ​​​റ​​​ഞ്ഞു.

ഇ​​​റാ​​​ൻ എ​​​ത്ര​​​യും വേ​​​ഗം ക​​​രാ​​​റി​​​നു ത​​​യാ​​​റാ​​​യി​​​ല്ലെ​​​ങ്കി​​​ൽ ക​​​ന​​​ത്ത ആ​​​ക്ര​​​മ​​​ണം നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നും ട്രം​​​പ് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി.

ഇ​​​ന്ന​​​ല​​​ത്തെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തി​​​ട്ടി​​​ല്ലെ​​​ന്ന് ഇ​​​സ്രേ​​​ലി വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

Kerala

വ​ട​ക​ര​യി​ൽ ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​നെ ആ​ക്ര​മി​ച്ച കേ​സ്; മൂ​ന്ന് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ കീ​ഴ​ട​ങ്ങി

കോ​ഴി​ക്കോ​ട്: വ​ട​ക​ര തി​രു​വ​ള്ളൂ​ര്‍ ചാ​നി​യം​ക​ട​വി​ല്‍ ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ല്‍ മൂ​ന്ന് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ കീ​ഴ​ട​ങ്ങി. പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യാ​ണ് കീ​ഴ​ട​ങ്ങി​യ​ത്.

പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങി. താ​ഴെ​ക്കു​റ്റി​യി​ല്‍ യൂ​സ​ഫി​നെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട ചാ​നി​യം​ക​ട​വ് സ്വ​ദേ​ശി സു​രേ​ഷ്, അ​ശ്വ​ന്ത്, ര​ഞ്ജി​ത്ത് എ​ന്നി​വ​രാ​ണ് വ​ട​ക​ര സ്റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങി​യ​ത്. ഒ​രാ​ള്‍ നേ​ര​ത്തെ പി​ടി​യി​ലാ​യി​രു​ന്നു.

ജോ​ലി ക​ഴി​ഞ്ഞു മ​ട​ങ്ങു​ന്ന​തി​നി​ടെ വാ​ഹ​നം ത​ട​ഞ്ഞു​വെ​ച്ച് വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച ശേ​ഷം സ്വ​ര്‍​ണ​വും മൊ​ബൈ​ലും ക​വ​ര്‍​ന്നെ​ന്നാ​യി​രു​ന്നു ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​നാ​യ യൂ​സ​ഫി​ന്‍റെ പ​രാ​തി . വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്ത​ത്. തെ​ര​ഞ്ഞെ​ടു​പ്പ് സം​ഘ​ര്‍​ഷ​ത്തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യി സി​പി​എം പ്ര​വ​ര്‍​ത്ത​ക​ന് മ​ര്‍​ദ​ന​മേ​റ്റ​തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​നു​നേ​രെ​യു​ള്ള ആ​ക്ര​മം.

Kerala

മ​ദ്യ​ല​ഹ​രി​യി​ൽ അ​ച്ഛ​നെ മ​ർ​ദി​ച്ച സം​ഭ​വം; മ​ക​ൻ അ​റ​സ്റ്റി​ൽ

കൊ​ച്ചി: വ​ല്ലാ​ർ​പാ​ട​ത്ത് 72കാ​ര​നാ​യ അ​ച്ഛ​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച മ​ക​ൻ അ​റ​സ്റ്റി​ൽ. അ​ച്ഛ​നെ മ​ർ​ദി​ച്ച മ​ക​ൻ പ്ര​വീ​ണാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് സം​ഭ​വം. ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​ര​നാ​ണ് മ​ർ​ദ​ന​മേ​റ്റ പു​രു​ഷ​ൻ.

44 വ​യ​സു​ള്ള മ​ക​ൻ പ്ര​വീ​ണാ​ണ് പു​രു​ഷ​നെ മ​ർ​ദി​ച്ച​ത്. പ്ര​വീ​ൺ പ​തി​വാ​യി മ​ദ്യ​പി​ച്ചെ​ത്തി വീ​ട്ടി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കാ​റു​ണ്ട്. അ​ച്ഛ​നെ മ​ർ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റോ​ളം കേ​സു​ക​ൾ മു​ള​വു​കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. കേ​സെ​ടു​ക്കു​ന്ന സ​മ​യ​ത്തെ​ല്ലാം അ​ച്ഛ​നും സ​ഹോ​ദ​രി​യും കേ​സെ​ടു​ക്ക​ണ്ടെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​വീ​ണി​നെ കൊ​ണ്ടു​പോ​കാ​റാ​ണ് പ​തി​വ്.

ഇ​ത് പ​തി​വാ​യ​പ്പോ​ൾ പോ​ലീ​സ് ആ​ർ​ഡി​ഒ​യ്ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യും ആ​ർ​ഡി​ഒ ഡി ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റി​ൽ ചി​കി​ത്സ തേ​ടാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ചി​കി​ത്സ പൂ​ർ​ത്തി​യാ​ക്കി​യ പ്ര​വീ​ൺ മ​ദ്യ​പാ​നം നി​ർ​ത്തു​ക​യും ചെ​യ്തി​രു​ന്നു. അ​തി​നി​ടെ​യാ​ണ് സ​ഹോ​ദ​രി​യും ഭ​ർ​ത്താ​വും വീ​ട്ടി​ലേ​ക്ക് താ​മ​സി​ക്കാ​നെ​ത്തി​യ​ത്.

ഇ​വ​ർ​ക്കു​ള്ള മൂ​ന്ന് സെ​ന്‍റ് സ്ഥ​ല​ത്തി​ൽ ഒ​ന്ന​ര സെ​ന്‍റ് സ​ഹോ​ദ​രി​ക്ക് എ​ഴു​തി​ക്കൊ​ടു​ത്തു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ പ്ര​വീ​ൺ മ​ദ്യ​പി​ച്ചെ​ത്തി അ​ച്ഛ​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ദൃ​ശ്യ​ങ്ങ​ൾ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് വീ​ണ്ടും പോ​ലീ​സ് ഇ​യാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്ത​ത്. നി​ല​വി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തി​രി​ക്കു​ക​യാ​ണ്.

Kerala

വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച സം​ഭ​വം; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

കോ​ഴി​ക്കോ​ട്: ചേ​നാ​യി​ക്ക​ടു​ത്ത മ​ഞ്ചേ​രി​ക്കു​ന്നി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച ല​ഹ​രി​ക്ക​ട​ത്തു​സം​ഘ​ത്തി​ലെ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. ച​ങ്ങ​രോ​ത്ത് കു​റ്റി​ക്ക​ണ്ടി യാ​സി​ന്‍ ജ​ലീ​ല്‍(25), ഉ​ള്ള്യേ​രി മ​ട​ത്തി​ക്കു​ന്നു​മ്മ​ല്‍ മു​ഹ​മ്മ​ദ് ജ​വാ​ദ്(31) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​വ​ര്‍ ഉ​പ​യോ​ഗി​ച്ച ര​ണ്ട് കാ​റു​ക​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മാ​സം എം​ഡി​എം​എ​യു​മാ​യി ബം​ഗ​ളൂ​രു പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ 'പൊ​ന്ന്' അ​ജ്മ​ലി​ന്റെ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പ്ര​ധാ​ന ഏ​ജ​ന്‍റു​മാ​രാ​ണ് ഇ​വ​രെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 25ാം തീ​യ​തി​യാ​ണ് ചേ​നാ​യി​ക്ക​ടു​ത്ത മ​ഞ്ചേ​രി​ക്കു​ന്നി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ പേ​രാ​മ്പ്ര സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​ശ്വി​ന്‍ കു​മാ​റി​നെ​യും സം​ഘ​ത്തെ​യും ല​ഹ​രി​ക്ക​ട​ത്തു സം​ഘം ആ​ക്ര​മി​ച്ച​ത്. ഇ​വ​രി​ല്‍ നി​ന്ന് 3.51 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​ഞ്ചം​ഗ സം​ഘം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ച​ന്ദ്ര​ന്‍ കു​ഴി​ച്ചാ​ലി​ല്‍, പി.​പി. ജ​യ​രാ​ജ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ വി​ഷ്ണു എ​ന്നി​വ​രാ​ണ് ഒ​ളി​വി​ലാ​യി​രു​ന്ന യാ​സീ​നെ​യും ജ​വാ​ദി​നെ​യും പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ 14 ദി​വ​സ​ത്തേ​യ്ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ര്‍ കൂ​ടി ഇ​നി​യും പി​ടി​യി​ലാ​വാ​നു​ണ്ട്.

Kerala

ത​മ്പാ​നൂ​രി​ൽ ഡ്യൂ​ട്ടി​ക്കി​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മ​ർ​ദി​ച്ച കേ​സ്; ഒ​രാ​ൾ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ത​മ്പാ​നൂ​രി​ൽ ഡ്യൂ​ട്ടി​ക്കി​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മ​ർ​ദ്ദി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. രാ​ജാ​ജി ന​ഗ​ർ സ്വ​ദേ​ശി സൂ​ര​ജാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച്ച രാ​ത്രി​യാ​ണ് സം​ഭ​വം ഉ​ണ്ടാ​യ​ത്. റോ​ഡി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കി​യ യു​വാ​ക്ക​ളോ​ട് പി​രി​ഞ്ഞു പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മൂ​ന്നം​ഗ​സം​ഘം മ​ർ​ദി​ക്കു​കാ​യി​രു​ന്നു.

ഒ​ളി​വി​ൽ പോ​യ അ​ഭി​രാം, സി​ബി​ൻ എ​ന്നി​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

വയോധികയേയും സഹോദരിയെയും ആക്രമിച്ച പ്രതി പിടിയിൽ

നെടുമങ്ങാട്: വയോധികയെ വീട്ടിൽ കയറി ആക്രമിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത പ്രതി പിടിയിൽ. ആനാട് നാഗച്ചേരി കല്ലടക്കുന്ന അരുൺ ഭവനിൽ സെബാസ്റ്റ്യൻ(60)ആണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

അയൽവാസിയായ പ്രതി മദ്യലഹരിയിൽ രാത്രി 10.30ന് പരാതിക്കാരിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഹാൾമുറിയിൽ ഇരുന്ന വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതുകണ്ട് തടയാൻ ശ്രമിച്ച കൂട്ടുകിടക്കാൻ വന്ന സഹോദരിയെയും ആക്രമിച്ചു.

ഇവരുടെ നിലവിളി കേട്ട് അയൽവാസികൾ ഓടി എത്തിയപ്പോൾ പ്രതി അവിടെ നിന്നും ഓടിപ്പോവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Kerala

ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ൽ ദേ​ശീ​യ​പാ​താ ഉ​ദ്യോ​ഗ​സ്ഥ​രെ​യും പോ​ലീ​സി​നെ​യും ആ​ക്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ൽ ദേ​ശീ​യ​പാ​താ പു​ന​ർ​നി​ർ​മാ​ണ വി​ഭാ​ഗം സേ​ഫ്റ്റി ഓ​ഫീ​സ​റെ അ​സ​ഭ്യം പ​റ​യു​ക​യും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ ത​ന്നാ​ട്ട് വീ​ട്ടി​ൽ ടി.​ജി. സു​രേ​ഷ് കു​മാ​ർ
(49) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മാ​രാ​രി​ക്കു​ളം പോ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

മാ​ർ​ച്ച് ഒ​ൻ​പ​തി​ന് വൈ​കു​ന്നേ​ര​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്. എ​ൻ​എ​ച്ച് സേ​ഫ്റ്റി ഓ​ഫീ​സ​റും സ​ഹ​പ്ര​വ​ർ​ത്ത​ക​രും സ​ഞ്ച​രി​ച്ച വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ക​ല്ലെ​റി​യു​ക​യും ചെ​യ്ത​തി​നാ​ണ് സു​രേ​ഷ് കു​മാ​റി​നെ​തി​രെ ആ​ദ്യം കേ​സെ​ടു​ത്ത​ത്.

തു​ട​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ഇ​യാ​ൾ പോ​ലീ​സു​കാ​രെ അ​സ​ഭ്യം പ​റ​യു​ക​യും കൈ​വി​ല​ങ്ങു കൊ​ണ്ട് ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തോ​ടെ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തി​നും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

മാ​രാ​രി​ക്കു​ളം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എം.​ആ​ന​ന്ദ് , ടി. ​സു​നി​ൽ​കു​മാ​ർ , സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ര്‍ സു​രേ​ഷ് എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

Kerala

പേ​രാ​മ്പ്ര​യി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വം; ര​ണ്ട് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര​യി​ല്‍ സി​പി​ഐ​എം പ്ര​വ​ര്‍​ത്ത​ക​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ണ്ട് ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ല്‍. മു​തു​വ​ണ്ണാ​ച്ച വെ​ള്ള​പ്പാ​ല​ന്‍​ക​ണ്ടി നി​തി​ന്‍ ആ​ന​ന്ദ്(38), മീ​ത്ത​ലെ പാ​റ​ക്ക​ലി​ല്‍ പ്ര​ജീ​ഷ് കു​മാ​ര്‍(45) എ​ന്നി​വ​ര്‍ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​നാ​യ കു​നീ​മ്മ​ല്‍ ദി​നേ​ശ​ന് വെ​ട്ടേ​റ്റ​ത്. രാ​ത്രി​യി​ല്‍ വീ​ട്ടി​ലേ​ക്കു പോ​കു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. ബൈ​ക്കി​ല്‍ വെ​ളു​ത്ത​പ​റ​മ്പ​ത്ത് നി​ന്ന് മു​തു​വ​ണ്ണാ​ച്ച​ക്കു​ള്ള റോ​ഡി​ലൂ​ടെ പാ​റ​ക്കെ​ട്ടി​ലെ വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ള്‍ വ​ഴി​യി​ല്‍​വ​ച്ച് വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ദി​നേ​ശ​ൻ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. മൂ​ന്ന് പേ​രാ​ണ് ദി​നേ​ശ​നെ ആ​ക്ര​മി​ച്ച​ത്. അ​തി​ല്‍ ഒ​രാ​ളെ കൂ​ടി ഇ​നി പി​ടി​കൂ​ടാ​നു​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. പ്ര​തി​ക​ളെ ഉ​ട​ന്‍ ത​ന്നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Kerala

എക്സൈസ് സംഘത്തെ ആക്രമിച്ച മൂന്ന് പേർ പിടിയിൽ

കൊല്ലം: അനധികൃത മദ്യവിൽപ്പന കേസിലെ പ്രതിയെ പിടികൂടാനെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ച പ്രതിയടക്കം മൂന്ന് പേർ പിടിയിൽ. ഏറം സ്വദേശികളായ ബിജു, നവാസ് നാസർ, ഷൈജു എന്നിവരാണ് പിടിയിലായത്.

റിപ്പബ്ലിക് ദിനത്തി‍ൽ ഏറം ജംഗ്ഷനു സമീപം അനധികൃത മദ്യ വിൽപന നടത്തിയതിന് ബിജുവിന് എതിരെ എക്സൈസ് കേസ് എടുത്തിരുന്നു. ബിജുവിനെ പിടികൂടാൻ എക്സൈസ് സംഘം വ്യാഴാഴ്ച എത്തിയെങ്കിലും ഒരു കൂട്ടം ആളുകൾ സംഘം ചേർന്ന് തടഞ്ഞു. ഇതോടെ പ്രദേശത്ത് സംഘർഷം ഉടലെടുത്തു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ബലപ്രയോഗത്തിലൂടെ ബിജുവിനെയും സഹായികളെയും പിടികൂടി. കണ്ടാൽ അറിയാവുന്ന മറ്റ് ചിലരുടെ പേരിലും കേസെടുത്തിട്ടുണ്ട്. ഇവർക്കായും അന്വേഷണം ഊർജിതമാക്കി.

Kerala

തൃ​ശൂ​രി​ൽ തീ​യ​റ്റ​ർ ന​ട​ത്തി​പ്പു​കാ​ര​നെ ആ​ക്ര​മി​ച്ച സം​ഭ​വം; ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ൽ

തൃ​ശൂ​ർ: രാ​ഗം തീ​യ​റ്റ​ർ ന​ട​ത്തി​പ്പു​കാ​ര​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ൽ. ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് സൂ​ച​ന.

പി​ടി​യി​ലാ​യ ആ​ളെ ഉ​ന്ന​ത ഉ​ദ്യേ​ഗ​സ്ഥ​ർ ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. ഇ​രു​ട്ടി​ല്‍ പ​തി​യി​രു​ന്ന് ആ​ക്ര​മി​ച്ച​ത് മൂ​ന്നം​ഗ സം​ഘ​മെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍.

അ​തേ​സ​മ​യം, ത​ന്നെ കൊ​ല്ലാ​ൻ ല​ക്ഷ്യ​മി​ട്ട് ന​ട​ത്തി​യ ആ​ക്ര​മ​ണ​മാ​ണ് ന​ട​ന്ന​തെ​ന്ന് രാ​ഗം സു​നി​ൽ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. ആ​ക്ര​മി​ച്ച​തി​നു പി​ന്നി​ൽ കൊ​ട്ടേ​ഷ​ൻ സം​ഘ​മാ​ണ്. കാ​റി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ത്ത ശേ​ഷം ക​ത്തി ഉ​പ​യോ​ഗി​ച്ച് ത​ന്നെ കു​ത്താ​ൻ ശ്ര​മി​ച്ചു. കൈ​വ​ച്ച് ത​ട​ഞ്ഞ​തി​നാ​ൽ ആ​ണ് ക​ഴു​ത്തി​ൽ കു​ത്ത് കി​ട്ടാ​തി​രു​ന്ന​ത്.

ഗ്യാ​സ് നി​റ​ച്ച തീ ​പ​ട​രു​ന്ന സ്പ്രേ ​ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കാ​നും ശ്ര​മം ഉ​ണ്ടാ​യി. സ്പ്ര​യി​ൽ നി​ന്ന് സ്പാ​ർ​ക്ക് വ​രാ​തി​രു​ന്ന​തി​നാ​ലാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. സ്പ്രേ ​ബോ​ട്ടി​ൽ ച​വി​ട്ടി​ത്തെ​റി​പ്പി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കാ​ലി​ൽ വെ​ട്ടി​യ​തെ​ന്നും സു​നി​ൽ വ്യ​ക്ത​മാ​ക്കി.

വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്തോ​ടെ തൃ​ശൂ​ര്‍ വെ​ള​പ്പാ​യ​യി​ല്‍ സു​നി​ലി​ന്‍റെ വീ​ടി​ന് മു​ന്നി​ല്‍ വ​ച്ചാ​ണ് സം​ഭ​വം. സു​നി​ൽ വീ​ടി​നു മു​ന്‍​പി​ല്‍ വ​ച്ച് കാ​റി​ല്‍ നി​ന്നി​റ​ങ്ങി ഗേ​റ്റ് തു​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​ട്ടി​ല്‍ പ​തി​യി​രു​ന്ന മൂ​ന്നം​ഗ സം​ഘം വാ​ള്‍ ഉ​പ​യോ​ഗി​ച്ച് ഇ​രു​വ​രെ​യും വെ​ട്ടി​യ​ത്. സു​നി​ലി​ന്‍റെ കാ​ലി​നും ഡ്രൈ​വ​റു​ടെ കൈ​യ്ക്കു​മാ​ണ് വെ​ട്ടി​യ​ത്.

പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ആ​ദ്യം തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും, പി​ന്നീ​ട് തൃ​ശൂ​ര്‍ ദ​യ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. ഇ​രു​വ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ഇ​രു​വ​രെ​യും വെ​ട്ടി​യ​ശേ​ഷം അ​ക്ര​മി​സം​ഘം ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. സു​നി​ല്‍ പ​ത്തു​വ​ര്‍​ഷ​ത്തോ​ള​മാ​യി രാ​ഗം തീ​യ​റ്റ​ര്‍ വാ​ട​ക​യ്ക്ക് എ​ടു​ത്ത് ന​ട​ത്തു​ക​യാ​ണ്.

Kerala

ആ​ഡം​ബ​ര കാ​റി​ന് വേ​ണ്ടി ത​ർ​ക്കം; മ​ക​നെ ക​മ്പി​പ്പാ​ര​കൊ​ണ്ട് അ​ടി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ആ​ഡം​ബ​ര കാ​റി​ന് വേ​ണ്ടി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ മ​ക​നെ ക​മ്പി​പ്പാ​ര​കൊ​ണ്ട് അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച പി​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം വ​ഞ്ചി​യൂ​ർ പോ​ലീ​സ് പ​രി​ധി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ വി​ന​യാ​ന​ന്ദി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​യാ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ത​ല​യ്ക്ക് പ​രി​ക്കേ​റ്റ മ​ക​ൻ ഹൃ​ത്വി​ക്ക് (28) ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. മ​ക​ൻ ആ​ഡം​ബ​ര കാ​ര്‍ വേ​ണ​മെ​ന്നെ​ന്ന് പ​റ​ഞ്ഞ് വീ​ട്ടി​ൽ സ്ഥി​ര​മാ​യി പ്ര​ശ്ന​മു​ണ്ടാ​ക്കി​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ല​ക്ഷ​ങ്ങ​ള്‍ വി​ല​വ​രു​ന്ന ബൈ​ക്ക് വി​ന​യാ​ന​ന്ദ​ൻ മ​ക​ന് വാ​ങ്ങി കൊ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ ത​നി​ക്ക് ഒ​രു ആ​ഡം​ബ​ര കാ​ർ വേ​ണ​മെ​ന്ന​താ​യി​രു​ന്നു ഹൃ​ത്വി​ക്കി​ന്‍റെ അ​ടു​ത്ത ആ​വ​ശ്യം. ഇ​പ്പോ​ൾ അ​തി​നു​ള്ള സാ​ന്പ​ത്തി​ക സ്ഥി​തി ഇ​ല്ലെ​ന്ന് അ​ച്ഛ​ൻ പ​റ​ഞ്ഞ​ത് മ​ക​നെ ചൊ​ടി​പ്പി​ച്ചു.

അ​ത് വ​ലി​യ വ​ഴ​ക്കി​ലേ​ക്കും കൈ​യാ​ങ്ക​ളി​യി​ലേ​ക്കും ന​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് അ​ച്ഛ​ൻ ക​മ്പി​പ്പാ​ര​കൊ​ണ്ട് മ​ക​ന്‍റെ ത​ല​യ്ക്ക​ടി​ച്ച​ത്.

Kerala

ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നി​ടെ കാ​യി​ക​അ​ധ്യാ​പ​ക​നെ മ​ർ​ദി​ച്ച സം​ഭ​വം; നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ കേ​സ്

മ​ല​പ്പു​റം: ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​നി​ടെ കാ​യി​കാ​ധ്യാ​പ​ക​നെ മ​ര്‍​ദി​ച്ച നാ​ല് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ കേ​സ്. പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

മ​ങ്ക​ട ഉ​പ​ജി​ല്ല സ്‌​കൂ​ള്‍ കാ​യി​ക മേ​ള​ക്കി​ടെ ആ​യി​രു​ന്നു അ​ധ്യാ​പ​ക​നെ വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ര്‍​ദി​ച്ച​ത്. കൊ​ള​ത്തൂ​ര്‍ നാ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ണ്ട​റി സ്കൂ​ളി​ലെ കാ​യി​ക അ​ധ്യാ​പ​ക​ന്‍ ശ്രീ​രാ​ഗി​നാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്.

പെ​രി​ന്ത​ല്‍​മ​ണ്ണ പോ​ളി ടെ​ക്‌​നി​ക് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​നി​ടെ ഉ​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്.

ഗോ​ള്‍ കീ​പ്പ​റെ മ​ര്‍​ദി​ക്കു​ന്ന​ത് ത​ട​യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഒ​രു സം​ഘം ശ്രീ​രാ​ഗി​നെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്ത് വ​ന്നി​രു​ന്നു.

Latest News

Corehub Up